അച്ചാര്‍ പ്രേമികള്‍ ഇതൊന്ന് കാണണം, ഇത്ര വൃത്തിഹീനമായാണ് അച്ചാര്‍ ഉണ്ടാക്കുന്നത്

വലിയ വലിയ ബ്രാന്റുകള്‍ തങ്ങളുടെ അച്ചാറുകള്‍ വിപണിയിലെത്തിക്കുമ്പോള്‍ പറയുന്ന ഒരു പരസ്യ വാചകമുണ്ട്. വ‍ൃത്തിയാക്കി ദിവസങ്ങളോളം ഉപ്പിലിട്ട് ശുചിയായ രീതിയില്‍ ഉണ്ടാക്കുന്ന അച്ചാര്‍, അമ്മയുടെ യഥാര്‍ത്ഥ്യ കൈപുണ്യം, തറവാട്ടു രുചി… പരസ്യത്തില്‍ മേയ്ക്ക് അപ്പ് ഇട്ട് വരുന്ന അച്ചാറുകളുടെ നിര്‍മ്മാണം അതുപോലെയായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയും.

കണ്ണി മാങ്ങാ അച്ചാര്‍ ഉണ്ടാക്കാനായി പറിച്ച മാങ്ങ ഫാക്ടറിയിലേക്ക് എടുക്കുന്ന ദൃശ്യങ്ങളാണിത്. എത്ര വൃത്തിഹീനമായ വെള്ളത്തില്‍ എത്ര അശ്രദ്ധമായാണ് അത് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് നോക്കൂ.
കേരളത്തിലെ പല പ്രശസ്ത ബ്രാന്റുകളും ആരോഗ്യ വിഭാഗത്തിന്റെ പല പരിശോധനകളിലും പിന്നാക്കം പോയവയാണ്. കുറച്ച് നാളത്തെ ‘ബാന്‍’ കഴയുമ്പോള്‍ അവയെല്ലാം വീണ്ടും വിപണിയില്‍ എത്തും. നിര്‍മ്മാണത്തിലോ, ചേരുവകളിലോ ഒരു വ്യത്യാസവും കൂടാതെ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews