നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കും

m vincent

നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകകളില്‍ സംഘര്‍ഷാവസ്ഥ. കോവളം എംഎല്‍എ എം വിന്‍സന്റിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇടപ്പെട്ടിരുന്നു.

ഇവിടെ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഒമ്പത് മണിയോടെയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുക എന്നാണ് സൂചന. പോലീസിന്റെ ആവശ്യപ്രകാരമാണ് ഭരണകൂടത്തിന്റെ തീരുമാനം.

NO COMMENTS