‘എന്നെ പോലീസ് ചോദ്യം ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റ്’ : റിമി ടോമി

rimi tomy dileep kochi actress attack case

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ തന്നെ പോലീസ് ചോദ്യം ചെയ്തു എന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് ഗായിക റിമി ടോമി. പോലീസ് തന്നോട് ഫോണിലൂടെ വിവരങ്ങൾ ചേദിച്ചറിയുക മാത്രമാണ് ചെയ്തത്. ദിലീപ്-കാവ്യ ദമ്പതികളുടെ അടുത്ത സുഹൃത്തും ദിലീപിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോകളിൽ പങ്കെടുത്ത പശ്ചാത്തലത്തിലുമാണ് തന്നോട് പോലീസ് വിവരങ്ങൾ ആരാഞ്ഞത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകളും തെറ്റാണെന്ന് താരം പ്രതികരിച്ചു.

അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും ബൈജു പൗലോസ് എന്ന പോലീസുകാരനാണ് തന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞതെന്നും താരം പറഞ്ഞു. ദിലീപുമായി തനിക്ക് ഒരു തരത്തിലുമുള്ള സാമ്പത്തീക ഇടപാടുകളും ഇല്ലെന്നും കേസ് സമ്പന്ധിച്ച് വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും റിമി ടോമി പറഞ്ഞു. ഒപ്പം ദിലീപും, കാവ്യയും, ഇരയും തന്റെ അടുത്ത സുഹൃത്തക്കളാണെന്നും റിമി കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ തനിക്ക് ഇരയുമായി ശത്രുതയില്ലെന്നും, പോലീസ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും, വിദേശത്ത് പോകരുതെന്ന് പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു. കൂടാതെ തന്നെ പൂർണ്ണമായും ഒരു തരത്തിലും സംശയിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞതായും റിമി ടോമി പറഞ്ഞു.

ഇന്ന് രാവിലെ നടിയെ അക്രമിച്ച കേസിൽ റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു എന്ന തരത്തിൽ വാർത്തകൾ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു താരത്തിന്റെ പ്രതികരണം.

police didint question me says rimi tomy

NO COMMENTS