അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കും; സ്മൃതി ഇറാനിയ്ക്ക് രണ്ടാമൂഴം

amit-shah

ബി ജെ പി ദേശീയ അധ്യക്ഷൻ അമിതാ ഷാ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബി ജെ പി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് അമിത് ഷാ മത്സരിക്കുന്നത്. മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്മൃതി ഇറാനിയും ഗുജറാത്തിൽ മത്സരിക്കുന്നുണ്ട്. അടുത്ത മാസം കാലാവധി അവസാനിക്കുന്ന സ്മൃതി രണ്ടാം തവണയാണ് മത്സരിക്കുന്നത്.

NO COMMENTS