നടിയെ അക്രമിച്ച കേസ്; റിമി ടോമിയോട് പോലീസ് വിവരങ്ങൾ ആരാഞ്ഞു

rimi

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്തു. ഫോണിലൂടെയാണ് വിവരങ്ങള്‍ ആരാഞ്ഞത്. ദിലീപ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളും, ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുമാണ് ചോദിച്ച് അറിഞ്ഞത്. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞെന്നും ചോദിച്ചു.

ആക്രമിക്കപ്പെട്ട നടിയും റിമിയും അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടിയുമായി റിമി അകന്നു. റിമി ടോമിയോട് വിദേശ യാത്രകള്‍ റദ്ദാക്കണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നു.  നിരവധി ക്രമക്കേടുകളും അന്ന് കണ്ടെടുത്തിരുന്നു.

NO COMMENTS