ജുവനൈൽ ഹോമിൽ നിന്ന് ഏഴ് കുട്ടികൾ ചാടിപ്പോയി

seven children from juvenile home escaped

ഡൽഹിയിലെ അലിപൂരിലെ ജുവനൈൽ ഹോമിൽ നിന്ന് ഏഴു കുട്ടികൾ ചാടിപ്പോയി. ദുർഗുണ പരിഹാര പാഠശാലയിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്. ജൂലൈ 24 നാണ് സംഭവം. സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷമായിരുന്നു രക്ഷപ്പെടൽ.

ഇതിനായി കാവൽക്കാരന്റെ കൈകാലുകൾ ബെഡ്ഷീറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുകയും വായിൽ തുണിതിരുകുകയും ചെയ്തു. കുട്ടികൾ താമസിക്കുന്ന മിലെ ജനൽ തകർത്ത് അതുവഴിയാണ് പുറത്തിറങ്ങിയത്. 24ന് രാത്രി 10നാണ് സംഭവം. പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

seven children from juvenile home escaped

NO COMMENTS