കാവ്യ മാധവന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും

shyamala

നടിയെ ആക്രമിച്ച സംഭവത്തില്‍ കാവ്യ മാധവന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കാവ്യയെ ആലുവയിലെത്തി മൊഴിയെടുത്തപ്പോള്‍ അമ്മ ശ്യാമളയുടേയും മൊഴിയെടുത്തിരുന്നു.
ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനം ശ്യാമളയാണ് നടത്തുന്നത്. പള്‍സര്‍ സുനി ഇവിടെയെത്തി മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചെന്നായിരുന്നു മൊഴി നല്‍കിയത്. എന്നാല്‍ പള്‍സര്‍ സുനിയെ കണ്ടിട്ടില്ലെന്നാണ് ശ്യാമള മൊഴി നല്‍കിയത്. മഞ്ജുവാര്യരുമായി ദിലീപ് പിരിയാനുണ്ടായ സാഹചര്യവും, ആക്രമിക്കപ്പെട്ട നടിയുമായുള്ള ശത്രുതയുമെല്ലാം പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.

shyamala

NO COMMENTS