മാൻ ബുക്കർ പ്രൈസ് പട്ടികയിൽ അരുന്ധതി റോയ്

sc bans contempt of court against arundhati roy

മാൻ ബുക്കർ പ്രൈസിന് പരിഗണിക്കുന്ന പുസ്തകങ്ങളുടെ പട്ടികയിൽ വീണ്ടും അരുന്ധതി റോയി. രണ്ടാമത്തെ പുസ്തകമായ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പട്ടികയിൽ ഇടംപിടിച്ചു. അരുന്ധതിയുടെ ആദ്യ പുസ്തകം ഗോഡ് ഓഫ് സ്മാൾ തിംഗ്‌സിന് ബുക്കർ പ്രൈസ് ലഭിച്ചിരുന്നു.

20 വർഷങ്ങൾക്ക് ശേഷമാണ് അരുന്ധതി റോയുടെ രണ്ടാമത്തെ പുസ്തകം പുറത്തിറങ്ങുന്നത്. 144 രചനകളിൽനിന്ന് തെരഞ്ഞെടുത്ത 13 പുസ്തകങ്ങളിലൊന്നാണ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്. നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് മാൻ ബുക്കർ പ്രൈസ്.

NO COMMENTS