ബിജെപി കമ്മറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

0
182

ബിജെപി കമ്മറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് രണ്ടരയോടെ ബിനീഷ് കോടിയേരിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ഇരു പാര്‍ട്ടിയിലേയും നിരവധി കൗണ്‍സിലര്‍മാരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി.  തലസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.

cctv

NO COMMENTS