തലസ്ഥാനത്ത് വ്യാപക അക്രമം; ബിജെപി കാര്യാലയത്തിനും, കോടിയേരിയുടെ വീടിന് നേരെയും ആക്രമണം

party office attack

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. ആക്രമണം നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഓഫീസില്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂന്ന് ബൈക്കുകകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.മണക്കാട് ബിജെപി, സിപിഎം സംഘര്‍ഷത്തോടെയാണ് ആക്രമണ പരമ്പരയ്‌ക്ക് തുടക്കമായത്.

സിപിഎം ബിജെപി വാര്‍ഡ് കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായി. വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു.

party office attack

NO COMMENTS