അച്ചനാണച്ചോ അച്ചൻ; കോമഡി ഉത്സവ വേദിയിൽ ആടിത്തകർത്ത് ഫാ ക്രിസ്റ്റി ഡേവിഡ് പാതിയല

വ്യത്യസ്തതകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫഌവേഴ്‌സിലെ കോമഡി ഉത്സവം വേദിയിൽ വീണ്ടുമൊരു മാസ്മരിക പ്രകടനം കൂടി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫാ ക്രിസ്റ്റി ഡേവിഡ് പാതിയലയുടെ അവിസ്മരണീയ നൃത്ത ചുവടുകൾ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ചിരിയുടെ ഉത്സവ വേദി.

വിദ്യാർത്ഥിയ്‌ക്കൊപ്പം ബാഹുബലിയിലെ ഗാനത്തിന് ചുവടുവച്ച് ഫാദർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയായിരുന്നു. സെന്റ് ആൽബർട്ട്‌സ് കോളേജിൽ നടന്ന വെൽഫയർ പാർട്ടിയിലായിരുന്നു ഫാദർ ക്രിസ്റ്റി ഡേവിഡ് മതിമറന്ന് നൃത്തം ചെയ്തത്.

അതേ നൃത്തം അതേ വിദ്യാർത്ഥിയ്‌ക്കൊപ്പം പുനരാവിഷ്‌കരിക്കുകയായിരുന്നു കോമഡി ഉത്സവത്തിന്റെ വേദിയിൽ. യാതൊരുവിധ മടിയും കൂടാതെ മതിമറന്ന് അച്ചൻ നൃത്തം ചെയ്ത് കഴിഞ്ഞതോടെ ആസിഫ് അലിയും രമേഷ് പിഷാരടിയും സുധീഷും അപർണ ബാലമുരളിയുമടക്കം എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

NO COMMENTS