സിപിഎം-ബിജെപി സംഘർഷം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

cctv cpm-bjp clash

സിപിഎം-ബിജെപി സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആക്രമണം നോക്കിനിന്ന പോലീസുകാർക്ക് സസ്‌പെൻഷൻ. ഇന്ന് പുലർച്ചെ സുരക്ഷാ ജോലിയിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാന ഓഫീസ് ആക്രമികൾ അടിച്ചുതകർക്കുമ്പോൾ മൂന്ന് പോലീസുകാരിൽ രണ്ട് പേർ നോക്കി നിൽക്കുകയായിരുന്നു.

എതിർത്ത ഒരു പോലീസുകാരനെ അക്രമികൾ കയ്യേറ്റം ചെയ്തു. ഇതേ തുടർന്നാണ് സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. അക്രമത്തിന്റേതായി ബിജെപി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ പോലീസുകാർ നിഷ്‌ക്രിയരായി നോക്കി നിൽക്കുന്നത് വ്യക്തമാണ്.

NO COMMENTS