ഇടുക്കി ബാബുവിന് 5 വർഷം കഠിന തടവ്

arrest

17 കിലോ കഞ്ചാവുമായി 2014 നവംബർ 14ന് അഞ്ചലിൽനിന്ന് പിടികൂടിയ ഇടുക്കി ബാബുവിന് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയുടേതാണ് വിധി. എക്‌സൈസ് കമ്മീഷണറുടെ തെക്കൻ മേഖല പ്രത്യേക സ്‌ക്വാഡാണ് ഇയാളെ അഞ്ചലിൽ നിന്ന് പിടികൂടിയത്. ബൈക്കിൽ കടത്തിയ 10 കിലോ കഞ്ചാവിന് പുറമെ ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ നിന്ന് 7 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

NO COMMENTS