Advertisement

കൃഷ്ണദാസിന് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാതെ സുപ്രീം കോടതി

July 28, 2017
Google News 0 minutes Read
Krishnadas files bail plea bail denied for krishnadas krishnadas anticipatory bail, sc to consider today

ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസിൽ മുഖ്യപ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് കേരളത്തിൽ പ്രവേശിക്കുന്നതിനുള്ള വിലക്കിൽ ഇളവ് നൽകാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

അർബുദ രോഗ ബാധിതയായ അമ്മയെ കാണാൻ കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്ന കൃഷ്ണദാസിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. ഇതിനായി പ്രത്യേക അപേക്ഷ നൽകിയാൽ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

കൃഷ്ണദാസിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കോയമ്പത്തൂരിൽ തന്നെ കൃഷ്ണദാസ് തങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here