നിതീഷ് കുമാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും

nithish kumar

ബീഹാറില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ഇന്ന് നിയമ സഭയില്‍ വിശ്വാസവോട്ട് തേടും. 32 അംഗ എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി–നിതീഷ് സഖ്യത്തിന്‍റെ അവകാശവാദം. വിശാല മതേതര മഹാസഖ്യം വിട്ട് ബി.ജെ.പിയോട്​ ചേർന്ന നിതീഷിന്‍റെ നിലപാടിനെതിരെ ജെ.ഡി.യുവിനുള്ളില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 15ഓളം ജെ.ഡി.യു എം.എൽ.എമാര്‍ വിശാല മതേതര സഖ്യത്തിനൊപ്പമുണ്ടെന്നാണ് ആർ.ജെ.ഡിയുടെ അവകാശ വാദം.കൂടുതൽ പേരെ ഒപ്പം നിര്‍ത്താനുള്ള ശ്രമം ആർ.ജെ.ഡി ക്യാമ്പ് സജീവമാക്കിയിട്ടുണ്ട്.

nithish kumar faces trust vote today

NO COMMENTS