ചിത്രയെ ചാംപ്യൻഷിപ്പിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

P U CHITHRA

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽനിന്ന് പുറത്താക്കിയ പി യു ചിത്രയെ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. പുറത്താക്കിയതിനെതിരെ ചിത്ര നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറഞ്ഞു.

കഴിഞ്ഞ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ താരമാണ് ചിത്ര. എന്നാൽ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് യോഗ്യതയില്ലെന്നായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ കണ്ടെത്തൽ. അതേസമയം ചിത്രയെ തഴഞ്ഞതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയർന്നു.

സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എ സി മൊയ്തീനും ഇടപെട്ടിരുന്നു. എം ബി രാജേഷ് എം പിയുടെ ഇടപെടലുകളെ തുടർന്നാണ് കായിക മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE