സുഷമയോട് തങ്ങളുടെ പ്രധാനമന്ത്രിയാകാമോ എന്ന് പാക് യുവതി

sushma-swaraj

ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രധാനമന്ത്രിയായി ലഭിച്ചിരുന്നെങ്കിലെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് യുവതി. പാക്കിസ്ഥാൻ സ്വദേശിയായ യുവതിയാണ് ട്വിറ്ററിലൂടെ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുന്നത്.

പാക്ക് സ്വദേശിയായ വ്യക്തിയ്ക്ക് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കാൻ സുഷമ സ്വരാജിന്റെ സഹായം തേടിയിരുന്നു, ഇതിനോടുള്ള മന്ത്രിയുടെ പ്രതികരണം കേട്ടതോടെയാണ് ഇത്തരമ1രു ആഗ്രഹം പ്രകടിപ്പിച്ചത്.

സുഷമ സ്വരാജ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഈ രാജ്യം തന്നെ മാറിയേനെ എന്നും ഹിജാബ് ആസിഫ് എന്ന യുവതി ട്വിറ്ററിൽ കുറിച്ചു.

ഹിജാബ് പാക്കിസ്ഥാൻ സ്വദേശിയ്ക്കുവേണ്ടി ചികിത്സാ അഭ്യർത്ഥനയിൽ വേണ്ട സഹായ നടപടികളെടുക്കുവാൻ സുഷമ സ്വരാജ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കമ്മീഷൻ അടിയന്തിരമായി ഇടപെട്ടതിനെ തുടർന്ന അവർക്ക് വിസ ലഭിക്കുകയും ചെയ്തിരുന്നു.

NO COMMENTS