സ്വാമി നിരപരാധിയാണെന്ന് പെണ്‍കുട്ടി

swami gangeshananda bail plea dismissed

സ്വാമി ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി. പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയതും, മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയതുമെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്.ഗംഗേശാനന്ദയുടെ ജാമ്യ ഹര്‍ജിയില്‍ നല്‍കിയ ഉപഹര്‍ജിയിലാണ് ഇക്കാര്യം ഉള്ളത്. സ്വാമി നിരപരാധിയാണ്. സ്വാമിയ്ക്ക് താന്‍ മകളെപ്പോലെയാണ്, നിയമ പഠനത്തിന് ചേരാന്‍ സഹായിച്ചത് സ്വാമിയാണ് എന്നും ഹര്‍ജിയില്‍ ഉണ്ട്.

എഫ് ഐആര്‍ വായിച്ച് കേള്‍പ്പിക്കാതെ ഒപ്പിടുവിക്കുകയായിരുന്നുവെന്നാണ് ഉപഹര്‍ജിയില്‍ പറയുന്നത്. അമ്മയെ കസ്റ്റഡിയില്‍ വച്ച പോലീസ് താന്‍ ഇങ്ങനെ മൊഴി നല്‍കിയതിന് ശേഷമാണ് മോചിപ്പിച്ചത്. നിര്‍ഭയയില്‍ താമസിച്ചപ്പോള്‍ വീട്ടുകാരുമായി കാണാന്‍ സൗകര്യം ഒരുക്കിയില്ല. എന്നും പെണ്‍കുട്ടി പറയുന്നു.

ആരോഗ്യാവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. മെയ് 19നാണ് സ്വാമിയുടെ ലിംഗം ഛേദിച്ചത്. പേട്ട പോലീസാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ സ്വാമിയ്ക്ക് എതിരെ കേസ് എടുത്തത്. വര്‍ഷങ്ങളായി സ്വാമി പീഡിപ്പിച്ചിരുന്നെന്നാണ് പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നത്.

NO COMMENTS