Advertisement

സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു

July 28, 2017
Google News 1 minute Read
yuvajana Award

കേരള സംസ്ഥാന യുവജന കമ്മീഷൻ 2016-17 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാക്കൾക്കായാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സംസ്കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്യുന്ന യുവാക്കളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.

​കലാ സാംസ്കാരികം മേഖലയിൽ നടന്‍ പൃഥ്വിരാജ് സുകുമാരൻ അവാർഡിനർഹനായി.വ്യത്യസ്ഥങ്ങളായ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ യുവനടനായി പരിഗണിച്ചാണ് അവാർഡിനായി നിശ്ചയിച്ചത്.

​ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ സംഭാവനയായ സി.കെ.വിനീതാണ് കായികരംഗത്തു നിന്ന് അവാർഡിനർഹനായത്. ​സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം പ്രശസ്ത യുവ എഴുത്തുകാരൻ ശ്രീ.പി.വി.ഷാജികുമാറിനാണ്. ചെറുകഥ, നോവൽ സാഹിത്യത്തിലും തിരക്കഥാ രചനാരംഗത്തും തന്റേതായ ഇടം കണ്ടെത്തിയ യുവ സാഹിത്യകാരനാണ് ഷാജി കുമാർ.

​കാർഷികരംഗത്ത് ഉയർന്നു വരുന്ന യുവാവിനായുള്ള യൂത്ത് ഐക്കൺ പുരസ്കാരം രാജേഷ് കൃഷ്ണനാണ്. വയനാട് ജില്ലയിലെ തിരുനെല്ലിയിൽ സമ്മിശ്ര ജൈവ കൃഷിയിലൂടെ കാർഷികരംഗത്ത് നേട്ടം കൊയ്യുന്ന രാജേഷ് സ്വന്തമായി 4.1/2 ഏക്കർ സ്ഥലത്തും പാട്ടത്തിനെടുത്ത 10.1/2 ഏക്കർ സ്ഥലത്തും നാടൻ നെൽവിത്തിനങ്ങൾ ഉപയോഗിച്ച് നെൽകൃഷി ചെയ്ത് കാർഷികരംഗത്ത് യുവാക്കൾക്ക് വിജയഗാഥ കാണിച്ചുതന്നതാണ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് രാജേഷ് തിരഞ്ഞെടുക്കപ്പെട്ടത്. കാർഷിക വിളവെടുപ്പും സ്വതന്ത്രമായ വിപണന മേഖലയും കണ്ടെത്തുന്നതിനായി കർഷകരുടെ കൂട്ടായ്മയിൽ തിരുനെല്ലി അഗ്രി പ്രൊഡ്യൂസേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചതും രാജേഷാണ്.

​വരുൺ ചന്ദ്രൻ വ്യവസായം/സംരഭകത്വം മേഖലയിൽ അവാർഡിനർഹനായി. അന്തർദ്ദേശീയ രംഗത്തെ ഏറ്റവും മികച്ച കമ്പനികൾ കൃത്യമായ വിപണന നിരീക്ഷണ നിർദ്ദേശങ്ങളടങ്ങിയ കോർപ്പറേറ്റ് 360 യുടെ മേധാവിയാണ് വരുൺ ചന്ദ്രൻ. പത്തനാപുരം കേന്ദ്രീകരിച്ച് ഗ്രാമീണ മേഖലയിൽ നിന്നും ഉയർന്നുവന്ന അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് 5 ഓളം ലോക രാജ്യങ്ങളിൽ ഉദ്യോഗാർത്ഥികളുണ്ട്. ആതുര സേവനരംഗത്തും സാമൂഹിക സേവന രംഗത്തും വരുൺ ചന്ദ്രന്റെ സ്ഥാപനത്തിന്റെ സംഭാവന കൂടി കണക്കിലെടുത്താണ് യുത്ത് ഐക്കൺ അവാർഡിന് പരിഗണിച്ചത്.

20375704_1493341537380195_4211546000002846180_n

​ആഷ് ല റാണി സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു. അപകടത്തിൽപ്പെട്ട് വികലാംഗയാവേണ്ടിവന്ന ആഷ് ല ജീവിത സാഹചര്യങ്ങളോട് പൊരുതി വീൽചെയറിൽ സഞ്ചരിച്ച് സാമൂഹിക ഇടപെടലിന്റെ പുതിയ അനുഭവമായ യുവതിയാണ്.
​2017 ആഗസ്റ്റ് 1 ന് തിരുവനന്തപുരം വിമൺസ് കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here