സുനി കാവ്യയുടെ ഡ്രൈവറെന്ന് സൂചന; പോലീസ് അന്വേഷണം ആരംഭിച്ചു

dileep and kavya

സുനിൽ കുമാർ എന്ന പൾസർ സുനി രണ്ട് മാസം കാവ്യയുടെ ഡ്രൈവർ ആയിരുന്നുവെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിൽ മുഖ്യമപ്രതിയാണ്  പൾസർ സുനിൽ. നടിയെ
ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഫറിമാന്റിലാണ് കാവ്യയുടെ ഭർത്താവും നടനുമായ ദിലീപ്.

ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ചോദ്യം ചെയ്തപ്പോൾ സുനിലിനെ അറിയില്ലെന്നും ടി വിയിൽ വാർത്തയിലാണ് ഇയാളെ കണ്ടതെന്നുമാണ് മൊഴി നൽകിയിരുന്നത്. എന്നാൽ ഇയാൾ രണ്ട് മാസം കാവ്യയുടെ ഡ്രൈവർ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

NO COMMENTS