ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

bineesh kodiyyeri

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

അക്രമികൾ ബിനീഷിന്റെ വീട്ടിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. എട്ടുപേരുടെ സംഘമാണ് അക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.

നാല് ബൈക്കുളിലെത്തിയ സംഘം വീടിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.

സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ബിനീഷിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.

NO COMMENTS