നടിയെ ആക്രമിച്ച കേസ്; ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിൽ നടനും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്. നടിയും പ്രതി ദിലീപുമായി വാക്കുതർക്കമുണ്ടായത് അമ്മയുടെ ഒരു സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സൽ സമയത്തായിരുന്നു. ഇതടക്കം സിനിമാ മേഖലയിൽ ഇരുവരുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ ഇടവേള ബാബുവിൽനിന്ന് അന്വേഷിച്ച് അറിയാനാണ് ചോദ്യം ചെയ്യുന്നത്.

NO COMMENTS