നാളെ ഹർത്താൽ

tomorrow bjp hartal ernakulam elankunnapuzha hartal tomorrow mundakkayam tomorrow hartal no hartal on wednesday

സംസ്ഥാനത്ത് നാളെ ബി ജെ പി ഹർത്താൽ. ഒരു ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച  ഹർത്താൽ നടത്തുന്നത്.. ഹർത്താൽ സമാധാനപരമായി സ്വീകരിക്കണമെന്ന് പ്രവർത്തകരോട് കുമ്മനം രാജശേഖരൻ അഭ്യർത്ഥിച്ചു.

ആര്‍എസ്എസ് കാര്യവാഹക് ഇടവക്കോട് രാജേഷാണ് മരിച്ചത്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാജേഷിന്റെ ഇടതുകൈ വെട്ടിമാറ്റിയിരുന്നു. വലതു കൈക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു.

ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലാണ്. കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തില്‍ നിരോധനാജ്ഞയും നിലവിലുണ്ട്.

harthal on sunday

NO COMMENTS