ബീഫ് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ

beaf

ബീഫ് നിരോധനത്തിന്റെ പേരിൽ ഗോ സംരക്ഷകരുടെ ആക്രമണങ്ങൾ തുടരുമ്പോൾ ഇന്ത്യ ലോകത്ത് ബീഫ് കയറ്റുമതിയിൽ മൂന്നാമത്തെ വലിയ രാജ്യമെന്ന് ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ റിപ്പോർട്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് ഇനിയും കുതിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞവർഷം ഇന്ത്യ 1.5 മില്യൺ ടൺ ബീഫ് കയറ്റുമതി ചെയ്തിരുന്നു. 2026 ഓടെ ലോക കയറ്റുമതിയുടെ 16 ശതമാനം ഇന്ത്യയിൽ നിന്നായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയിലെ ബീഫ് കയറ്റുമതി 1.93 മില്യൺ ടണ്ണായി ഉയരും.

മ്യാന്മാറാണ് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് ഇറക്കുമതി ചെയ്യുന്നതെന്ന രാജ്യം. ബ്രസീലാണ് ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയ്ക്കും.

NO COMMENTS