മിസോറാം ലോട്ടറി; അഞ്ച് കോടിയിലേറെ ലോട്ടറികൾ പിടികൂടി

lottery ticket

ഇതര സംസ്ഥാന ലോട്ടറികൾക്കെതിരെ ലോട്ടറി വകുപ്പ് നടപടികൾ ആരംഭിച്ചു. മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ പാലക്കാട് പിടികൂടി.

ഗോഡൗണിൽ നടത്തിയ റെയ്ഡിൽ അഞ്ച് കോടിയിലേറെ ലോട്ടറി ടിക്കറ്റുകൾ പിടിച്ചെടുത്തു. ചട്ടങ്ങൾ പാലിക്കാതെയാണ് ലോട്ടറി വിൽപ്പന നടത്തിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് പാലക്കാട് കസബ പോലീസ് റെയ്ഡ് നടത്തിയത്. ഇവർ 18 ലക്ഷം ടിക്കറ്റുകൾ വിറ്റതായും അന്വേഷണ സംഘം കണ്ടെത്തി.

സംസ്ഥാന സർക്കാറിന്റെ അനുമതി വാങ്ങാതെയാണ് മിസോറാം ലോട്ടറി കേരളത്തിൽ വിൽപ്പന നടത്തുന്നതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

NO COMMENTS