പൊതുസ്ഥലത്ത് ഷോർട്ട്‌സ് ധരിക്കുന്നതിന് നിരോധനം

shorts ban in public

പൊതുസ്ഥലങ്ങളിൽ ആൺകുട്ടികൾക്ക് ഷോർട്ട്‌സ് ധരിക്കുന്നതിന് നിരോധനം. നാട്ടുകൂട്ടത്തിന്റേതാണ് നിരോധനം. ഉത്തർ പ്രദേശിലെ ഷമാലിയിലാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമത്തിലെ മുപ്പതയഞ്ച് പ്രമുഖർ ഒത്തുകൂടിയാണ് തീരുമാനമെടുത്തത്. ഷോർട്ട്‌സ് ധരിക്കുന്നത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്.

നേരത്തെ പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷോർട്‌സിന് മേലുള്ള നിരോധനം.

shorts ban in public

NO COMMENTS