സമാജ് വാദി പാർട്ടിയിലും കൊഴിഞ്ഞ് പോക്ക്; രണ്ട് എംഎൽഎമാർ രാജി വച്ചു

akhilesh-yadav

കോൺഗ്രസിന് പിന്നാലെ സമാജ്‌വാദി പാർട്ടിയിലും രാജി. പാർട്ടിയിൽനിന്ന് ഇന്ന് രണ്ട് എം എൽ എമാർ രാജി വെച്ചു. ബുക്കാൻ നവാബ്, യശ്വന്ത് സിങ് എന്നിവരാണ് രാജി വെച്ചത്.

വളരെ മികച്ച ഭരണമാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാഴ്ച വെക്കുന്നതെന്ന് രാജിക്കു ശേഷം നവാബ് പ്രതികരിച്ചു. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്ന ആദിത്യനാഥിന്റെ മുദ്രാവാക്യവും നവാബ് ഓർമ്മിപ്പിച്ചു. മുലായം സിങ്ങുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് നവാബ്.

എംഎൽഎമാരുടെ രാജിക്കു പിന്നിൽ ബി.ജെ.പിയാണെന്നും ബിഹാർ മുതൽ ഉത്തർപ്രദേശ് വരെ ബിജെപി രാഷ്ട്രീയ അഴിമതി നടത്തുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

NO COMMENTS