തക്കാളി വിലയിൽ ഉണ്ടായിരിക്കുന്നത് ഒമ്പതിരട്ടിയുടെ വർധന

0
35
tomato price rises

കേരളം അടക്കം രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ തക്കാളി വിലയിലുണ്ടായത് ഒൻപതിരട്ടി വർധന. മഴയും വെള്ളപ്പൊക്കവും കാരണം തക്കാളി ഉൽപാദനവും വിപണനവും കുറഞ്ഞതാണ് വില വർധിക്കാൻ കാരണം. ഓഗസ്റ്റ് അവസാനം വരെ തൽസ്ഥിതി തുടരുമെന്നാണ് കണക്കാക്കുന്നത്.

വെള്ളിയാഴ്ച ശരാശരി ക്വിന്റലിന് 1300 രൂപയ്ക്കാണ് തക്കാളി വിറ്റത്. 19 മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഡൽഹിയിൽ തക്കാളി കിലോയ്ക്ക് 92 രൂപയാണ്. ഒരു മാസം മുമ്പ് ഇത് 26 രൂപ മാത്രമായിരുന്നു. കഴിഞ്ഞവർഷം ഇതേസമയത്ത് 48 രൂപയും.

 

tomato price rises

NO COMMENTS