സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

harthal

തിരുവനന്തപുരത്ത് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ശ്രീകാര്യത്ത് സി.പി.എം ആർ.എസ്.എസ് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ വെട്ടേറ്റ ആർ.എസ്.എസ് കാര്യവാഹക് രാജേഷ് (34)ആണ് മരിച്ചത്.

NO COMMENTS