ജോമോൻ ടി ജോൺ സംവിധായകനാകുന്നു

jomon t john

ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ സംവിധായകനാകുന്നു.  ‘കൈരളി’ എന്ന കപ്പലിന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തന്രെ പേരും കൈരളി എന്ന് തന്നെയാണ്.  നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.  കൈരളി കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്രസംഭവങ്ങളേയും നിഗമനങ്ങളേയും സമന്വയിപ്പിച്ചുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ തിരക്കഥ. കേരളം, ഗോവ, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്കുപുറമെ സൊമാലിയയുടെ അയല്‍രാജ്യമായ ജിബുട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം.

NO COMMENTS