ഹരിപ്പാട്ട് കെഎസ്ആർടിസി ബസ് തോ‌ട്ടിൽ വീണു

ksrtc

ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് കെഎസ്ആർടിസി ബസ് തോട്ടിൽ വീണു. സ്ക്കൂട്ടറിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.പള്ളിപ്പാടം പാലത്തിലാണ് അപകടം നടന്നത്.  രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇരുവർക്കും പരിക്കേറ്റു.

ഡ്രൈവർ ജഗദീശൻ റാം, കണ്ടക്ടർ പിജി ബിജുമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഹരിപ്പാട് – കരുനാഗപ്പളളി- വഴുതാനം റൂട്ടിലെ ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് കരയ്‌ക്കെത്തിച്ചത്.

ksrtc

NO COMMENTS