പ്രണയിച്ചു, വിവാഹം നടന്നില്ല; വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടി, ഒളിച്ചോടി

lovers

വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലായിരുന്നവർ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. വിവാഹിതരായിരുന്ന ഇരുവരും ഒളിച്ചോടി. കരുനാഗപ്പള്ളിയിലാണ് സംഭവം. ഇരുവരും വിവാഹിതരും മക്കളുള്ളവരുമാണ്.

കരുനാഗപ്പള്ളി കമ്പാട്ട് മുക്ക് സ്വദേശി കിരണ്‍ സേതു ആണ് യുവതിയുമായി ഒളിച്ചോടിയത്.കിരണും യുവതിയും വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത സമുദായക്കാരനായതിനാൽ അന്ന് വിവാഹം നടന്നില്ല. ഇരുവരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു കല്യാണ വീട്ടിൽ നിന്ന് ഇരുവരും കണ്ടു. തുടര്‍ന്ന് ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും വീണ്ടും ബന്ധം സ്ഥാപിച്ചു. യുവതിയ്ക്ക് രണ്ട് മക്കളാണ്. കിരൺ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്. ഒകു കുട്ടിയുണ്ട്.

lovers

 

NO COMMENTS