ഫെയ്സ് ബുക്കിൽ ആഢംബരം മയത്തിൽ ‘തള്ളണം’; ആദായനികുത വകുപ്പിന്റെ പിടി വീഴും

നികുതി വെട്ടിപ്പുകാരെ പിടിക്കാൻ ‘സോഷ്യൽ മീഡിയ വല’യുമായി ആദായ നികുതി വകുപ്പ് അധികൃതർ. ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പുകൾ പരിശോധിക്കുക. കാറ്, ബൈക്ക് തുടങ്ങിയവ എടുക്കുമ്പോൾ സാധാരണയായി ഫെയ്സ് ബുക്കിലോ ഇൻസ്റ്റാ ഗ്രാമിലോ അതിന്റെ ചിത്രം നമ്മളിൽ പലരും പോസ്റ്റ് ചെയ്യാറുണ്ട്. ഇതിലൂടെ കണക്കിൽ കാണിച്ച വരുമാനവും ചെലവും തമ്മിലുള്ള അന്തരം പിടികിട്ടിയാൽ പൂട്ടാനാണ് ആദായ നികുതി വകുപ്പിന്റെ ശ്രമം. പ്രൊജക്റ്റ് ഇൻസൈറ്റെന്നാണ് സർക്കാറിന്റെ ഈ പദ്ധതിയുടെ പേര്.

NO COMMENTS