നടി താരാ കല്യാണിന്റെ ഭർത്താവും അവതാരകനുമായ രാജാറാം അന്തരിച്ചു

raja ram

നടി താരാകല്ല്യാണിന്റെ ഭർത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു. ഡങ്കി പനി ബാധിച്ചതിനെ തുടർന്ന്  അതീവ ഗുരുതരാവസ്ഥയിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

നർത്തകൻ, കൊറിയോഗ്രാഫർ, ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെ  തുടർന്ന് ഈ മാസം 22 നാണ് കാർഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടർന്ന് ഇക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്.

raja ram

 

NO COMMENTS