രാജേഷ് വധം; പോലീസ് നടപടിയിൽ രാജ്‌നാഥ് സിംഗ് തൃപ്തി അറിയിച്ചു

RSS rajesh murder 6 arrested

തിരുവനന്തപുരത്ത് ആർ എസ് എസ് പ്രവർത്തകൻ വേട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ മുഴുവൻ പിടികൂടിയ കേരള പോലീസിന്റെ നടപടിയിൽ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഈ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ന് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. പ്രധാന പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്ത കാര്യം മുഖ്യമന്ത്രി അദ്ദേഹത്തെ നേരിട്ട് അറിയിച്ചു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

NO COMMENTS