‘മാർപ്പാപ്പെ കണ്ടാലും ചേട്ടന്ണ്ണ്, മ്മക്ക് ഭഗവതി വന്നാലും ചേച്ചീയേണ്..’ അടുത്ത രസികൻ തൃശ്ശൂർ പാട്ടെത്തി

0
88

തൃശ്ശൂർ ഭാഷയുടെ രസവുമായി മറ്റൊരു ഗാനം കൂടി. തൃശ്ശൂർ ഗാനത്തിന്റെ പ്രൊമോ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.‌‌


തൃശ്ശിവ പേരൂർ ക്ലിപ്തം എന്ന ചിത്രത്തിലെ തൃശ്ശൂരിനെ വർണ്ണിക്കുന്ന ഗാനമാണിത്.   രതീഷ് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ആസിഫ് അലി, അപർണ്ണാ ബാലമുരളി, ശിൽപി ശർമ്മ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പി.എസ് റഫീഖ് ആണ് തിരക്കഥയൊരുക്കുന്നത്.  ബിജിപാലിന്റേതാണ് സംഗീതം. പുഷ്പവതിയാണ് ഈ ഗാനം പാടിയിരിക്കുന്നത്. പിഎസ് റഫീക്കിന്റേതാണ് വരികൾ.

Thrissivaperoor Kliptham

NO COMMENTS