വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

vinayakan

പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കസ്റ്റഡിയിൽ വച്ച് വിനായകന് മർദനമേറ്റിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശ്ശൂർ പാവറട്ടി സ്റ്റേഷൻ പരിധിയിലെ മുല്ലശ്ശേരി മധുക്കരയിൽ നിന്ന് വനിതാ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന വിനായകനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈക്കിനരികിൽ നിൽക്കുകയായിരുന്ന സുഹൃത്ത് ശരത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പിന്നീട് പിതാവിനോടൊപ്പം വിട്ടയച്ച യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിൽ പോലിസിന്റെ മർദ്ദനം മൂലമാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പോലിസിന്റെ ക്രൂര മർദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. ശരീരത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുകളുണ്ടെന്നും കാലിൽ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

NO COMMENTS