അക്രമം അവസാനിപ്പിക്കാന്‍ ഇരുപാര്‍ട്ടികളും അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനം

0
22
pinarayi vijayan

തിരുവനന്തപുരത്ത് നടന്നത് അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ യോഗം മസ്കറ്റ് ഹോട്ടലില്‍ നടന്നു.  രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും അക്രമം ആവര്‍ത്തിക്കരുതെന്നും യോഗത്തില്‍ തീരുമാനമായി. അക്രമം അവസാനിപ്പിക്കാന്‍  അണികള്‍ക്ക് നേതാക്കള്‍ നിര്‍ദേശം നല്‍കണം. സംഘര്‍ഷ പ്രദേശങ്ങളില്‍ ചര്‍ച്ച ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം കോട്ടയം കണ്ണൂര്‍ ജില്ലകളിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.

ആഗസ്റ്റ് ആറിന് വൈകിട്ട് മൂന്ന് മണിയ്ക്ക് സര്‍വകക്ഷിയോഗം ചേരാനും  യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. കോടിയേരിയുടെ വീടിന് നേരെയും, ബിജെപി ഓഫീസിന് നേരെയും നടന്ന ആക്രമണം അപലപനീയമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ,എന്നിവർക്ക് പുറമെ  കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS