വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം; അധ്യയനം മുടങ്ങുന്നതിന് രാഷ്ടീയ സമവായത്തിനായി കാത്തിരിക്കാനായില്ല

high court police removes media vehicles from the premises of high court fazal murder case highcourt sends notice to CBI

വിദ്യാർത്ഥി സംഘടനകളുടെ സമരം മൂലം അധ്യയനം മുടങ്ങുന്നത് തടയാൻ രാഷ്ടീയ സമവായത്തിനായി
കാത്തിരിക്കാനാവില്ലന്ന് ഹൈക്കോടതി .സമരം നേരിടാൻ കർശന നടപടി വേണമെന്ന് കോടതി സർക്കാരിനോടാവശ്യപ്പെട്ടു . ഇക്കാര്യത്തിൽ പത്ത് ദിവസത്തിനകം സർക്കാർ തീരുമാനം അറിയിക്കണം
സമരം തടയാൻ രാഷ്ടീയവും നിയമപരവുമായ സമവായം വേണമെന്ന അഡ്വക്കറ്റ് ജനറലിന്റെ വാദത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി .

എസ്എഫ്ഐ , കെഎസ് യു , എബിവിപി എന്നീ സംഘടനകളുടെ പേരിൽ വിദ്യാഭ്യാസ സ്ഥാപന ങ്ങളിൽ നടക്കുന്ന അതിക്രമം അനുവദിക്കാനാവില്ലന്ന് കോടതി ചൂണ്ടിക്കാട്ടി . വയനാട്ടിലെ ഡോൺ ബോസ്കോ സ്കൂൾ
അടിച്ചു തകർത്ത കേസിൽ പൊലീസ് സംരക്ഷണം തേടിയുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.

NO COMMENTS