ഹർത്താൽ; മെട്രോയുടെ വരുമാനത്തിൽ 50% ഇടിവ്

kochi metro hartal creates 50 percent decrease in metro income

മെട്രോ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ ഹർത്താൽ മെട്രോയുടെ പ്രവർത്തനത്തെയും ബാധിച്ചു. എന്നാൽ, മെട്രോ സർവീസുകൾ ഒന്നുംതന്നെ മുടങ്ങിയിട്ടില്ലെന്ന് മെട്രോ അധികൃതർ പറഞ്ഞു. ഞായറാഴ്ചയും പതിവുപോലെ രാവിലെ ആറു മണിക്ക് തന്നെ മെട്രോ സർവീസുകൾ ആരംഭിച്ചിരുന്നു.

എന്നാൽ, ഹർത്താലായതിനാൽ സർവീസുകളിൽ യാത്രക്കാർ തീരെ കുറവായിരുന്നു. എന്നാൽ ആറ് മണിക്ക് ശേഷം സർവീസുകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടു.
മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും ഹർത്താൽ ദിനത്തിൽ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രി എട്ട് മണിവരെ 9,53,314 രൂപയാണ്
മെട്രോയിലെ വരുമാനം. ഇത് മറ്റ് ഞായറാഴ്ചകളിലെ വരുമാനത്തിന്റെ പകുതി മാത്രമാണെന്ന് മെട്രോ അധികൃതർ പറഞ്ഞു.

 

hartal creates 50 percent decrease in metro income

NO COMMENTS