ഓണച്ചെലവിനായി 6000 കോടിരൂപ വായ്‌പയെടു ക്കാൻ ഒരുങ്ങി ധനവകുപ്പ്

ഓണച്ചെലവിനായി 6000 കോടിരൂപ കേന്ദ്രത്തില്‍നിന്ന് വായ്പയെടുക്കാന്‍ ധനവകുപ്പ്. ജി.എസ്.ടി. നടപ്പാക്കിയതോടെ നികുതിപിരിവില്‍വന്ന മാന്ദ്യത്തെ മറികടക്കുന്നതിനാണിത്. കേരളത്തിന് പൊതുവിപണിയില്‍നിന്ന് കേന്ദ്രം അനുവദിച്ചിട്ടുള്ള വായ്പയാണ് എടുക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന പത്തുവര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. എട്ടുമുതല്‍ ഒമ്പതുശതമാനം വരെയാണ് പലിശ. ശമ്പളവും പെന്‍ഷനും ഉത്സവകാല ബത്തയും ക്ഷേമപെന്‍ഷനുകളുമൊക്കെ നല്‍കാന്‍ ഓണക്കാലത്ത് 8000 കോടി രൂപ വേണം. ആറായിരം കോടി വായ്പയും ശേഷിക്കുന്നത് മദ്യം, പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി, രജിസ്‌ട്രേഷന്‍ വരുമാനം എന്നിവയില്‍നിന്ന് കണ്ടെത്താനുമാണ് തീരുമാനം. ജൂലായ് മുതലാണ് രാജ്യത്ത് ജി.എസ്.ടി. നടപ്പാക്കിയത്. തിങ്കളാാഴ്ച ഇതിന് ഒരുമാസം തികയും.
Kerala to take loan from centre for onam

NO COMMENTS