അമേരിക്കൻ നാഷണൽ ക്രിക്കറ്റ് ടീമില്‍ പ്രശാന്ത് നായര്‍

prasanth nair

അമേരിക്കൻ നാഷണൽ ക്രിക്കറ്റ് ടീമിലേക്കു മലയാളി ആയ പ്രശാന്ത് നായർ തിരഞ്ഞെടുക്കെപെട്ടു . ന്യൂയോർക്കിൽ സ്ഥിരതാമസമായ പ്രശാന്ത് തൃപ്പൂണിത്തറ സ്വദേശിയാണ് . അമേരിക്കൻ ക്രിക്കറ്റ് ടീമിൽ ആദ്യമായാണ് ഒരു ഇന്ത്യൻ അംഗമാകുന്നത്. ലോക കായിക ഭൂപടത്തിൽ ക്രിക്കറ്റ് മത്സരങ്ങളിൽ അത്ര ശ്രദ്ധ പതിപ്പിക്കാത്ത രാജ്യമാണ് അമേരിക്ക.

പക്ഷെ ഇപ്പോൾ ക്രിക്കറ്റിലും രാജ്യത്തിന്റെ ശ്രദ്ധ പതിയുകയും ആഗോള മത്സരങ്ങൾക്കായി തയ്യാറെടുക്കുകയും ചെയുന്ന സാഹചര്യത്തിൽ മലയാളി ആയ ഒരു ക്രിക്കറ്റ് പ്ലെയർക്കു അമേരിക്കൻ ക്രിക്കറ്റ് ടീമിൽ അംഗത്വം ലഭിച്ചത് ഒരു വലിയ അഗീകാരമായി കരുതുന്നു എന്ന് പ്രശാന്ത് നായർ . ഷൈലജ , പ്രേംകുമാർ ദമ്പതികളുടെ മകനായ പ്രശാന്ത് നായർ അണ്ടർ 19 ടീം ഇൽ കളിച്ചുവരികയായിരുന്നു

NO COMMENTS