പി.യു ചിത്ര കേസ്; അപ്പീല്‍ ഡിവിഷന്‍ ബഞ്ച് നിരസിച്ചു

pu-chithra

പി.യു ചിത്ര കേസിൽ അത് ലറ്റിക് ഫെഡറേഷനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നടത്തിയ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ച് നിരസിച്ചു.  അടിയന്തര സാഹചര്യമില്ലന്നും കേസ് പരിഗണിച്ച കോടതിയെ തന്നെ സമീപിച്ചാൽ മതിയെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിർദേശിച്ച കോടതി ഉത്തരവിൽ അത് ലറ്റിക് ഫെഡറേഷനെ വിമർശിച്ചിരുന്നു. സിംഗിൾ ബഞ്ചിന് റ പരാമർശങ്ങൾക്കെതിരെയാണ് ഫെഡറേഷൻ കോടതിയെ സമീപിച്ചത്

NO COMMENTS