രാജേഷിന്റെ കൊലപാതകം; രാഷ്ട്രീയ സംഘര്‍ഷമെന്ന് എഫ്ഐആര്‍

RSS rajesh murder 6 arrested

ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടത് ഡി വൈ എഫ് ഐ – ആര്‍ എസ് എസ് സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് പൊലീസ് എഫ് ഐ ആര്‍. പതിനൊന്ന് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ഇതില്‍ ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പിടിയിലായ പ്രതികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

NO COMMENTS