പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

cooking gas cylinder price falls

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു. രാജ്യാന്തര വിപണിയിൽ വന്ന വ്യത്യാസമാണ് വിലയിൽ പ്രതിഫലിച്ചിരിക്കുന്നത്.

സബ്‌സിഡി ഉള്ള സിലിണ്ടറിന് 23 രൂപയാണ് കുറച്ചിരിക്കുന്നത്. സിലിണ്ടറിന് 535 എന്ന സ്ഥാനത്ത് ഇപ്പോൾ 512 രൂപയാണ് നൽകേണ്ടത്. വാണിജ്യാവിശ്യത്തിനുള്ള സിലിണ്ടറിന് ഒന്നിന് 58 രൂപയാണ് കുറഞ്ഞത്. 983 രൂപയാണ് പുതിയ വില.

പാചക വാതക സിലിണ്ടറിന് ഏർപ്പെടുത്തിയ സബ്‌സിഡി നിർത്തലാക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായി വില കുറഞ്ഞിരിക്കുന്നത്.
cooking gas cylinder price falls

NO COMMENTS