Advertisement

കൊച്ചി മെട്രോ; ഇതര സംസ്ഥാന തൊഴിലാളി സമരം തുടരുന്നു

August 1, 2017
Google News 0 minutes Read
kochi metro workers strike

കൊച്ചി മെട്രോയിൽ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് പത്താം ദിവസത്തിലേക്ക് കടന്നു. ഇതോടെ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങളും താറുമാറായി. ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് 242 തൊഴിലാളികൾ പണിമുടക്കുന്നത്. ആറ് മാസത്തെ ശമ്പളം ലഭിക്കാനുണ്ടെന്നാണ് ഇവർ പറയുന്നത്.

ശമ്പളം ലഭിക്കാത്തതിനാൽ വീട്ടിലേക്ക് പണമയക്കാൻ നിവൃത്തിയില്ല. മാസങ്ങളായി ശമ്പളമയച്ചിട്ട്. ലഭിക്കാനുള്ള ആറ് മാസത്തെയും ശമ്പള കുടിശ്ശിക ലഭിക്കാതെ ഇനി പണിയെടുക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. സോമ കൺസ്ട്രക്ഷൻസ് എന്ന നിർമ്മാണ കമ്പനിയാണ് ഈ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ കരാർ എടുത്തിരിക്കുന്നത്.

കലൂർ മുതൽ മഹാരാജാസ് വരെയും വൈറ്റില മുതൽ കടവന്ത്രവരെയുമുള്ള മെട്രോയുടെ പണിയാണ് മുടങ്ങിയിരിക്കുന്നത്. സമരം ചെയ്യുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന ഏലൂരിലെ ഫാക്ട് മെട്രോ യാർഡിലേക്ക് സോമ കൺസ്ട്രക്ഷൻ കമ്പനിയിലെ മറ്റു ജീവനക്കാരെ പ്രവേശിപ്പിക്കുന്നില്ല.

യാർഡിന്റെ ഗേറ്റ് തൊഴിലാളികൾ അടച്ചിട്ടിരിക്കുകയാണ്. അതേസമയം സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു ട്രേഡ് യൂണിയനും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here