ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

p u chithra

ദേശീയ അത്ലറ്റിക് ഫെഡറേഷനെതിരെ പിയു ചിത്ര സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.നിശ്ചിത തിയതിയായ ജൂലൈ 24ന് ശേഷം സുധാസിംഗ് എങ്ങനെ പട്ടികയിൽ ഇടം നേടിയെന്നത് വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ദേശീയ അത്ലറ്റിക് ഫെഡറേഷൻ അധ്യക്ഷൻ,കൺവീനർ,സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവരോട് ഇന്നലെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഈസത്യവാങ്മൂലത്തിന്റെ  അടിസ്ഥാനത്തിലാണ് ഇന്ന് കോടതി കേസ് പരിഗണിക്കുക.ഫെഡറേഷനുമേൽ സർക്കാരിന് നിയന്ത്രണമുണ്ടാവുന്നത് നല്ലതാണെന്നും കോടതി ഇന്നലെ വാക്കാൽ പരാമർശം നടത്തിയിരുന്നു.

NO COMMENTS