മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു; പിഎ മരിച്ചു

rajastan minister car accident PA dead

രാജസ്ഥാനിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി ബാബുലാൽ വർമയുടെ കാർ അപകടത്തിൽപ്പെട്ട് മന്ത്രിയുടെ പി.എ മരണപ്പെട്ടു. മോത്തിലാൽ ആണ് മരിച്ചത്. അപകടത്തിൽ മന്ത്രിക്ക് പരുക്കേറ്റിട്ടുണ്ട്. വർമയുടെ ഇന്നോവ കാർ പോത്തിനെ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ദേശീയപാത 76ൽ വച്ചായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ മന്ത്രിയെയും അദ്ദേഹത്തിന്റെ പേഴ്‌സണൽസ്റ്റാഫിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മോത്തിലാൽ മരിച്ചത്.

 

rajastan minister car accident PA dead

NO COMMENTS