ടെസ്റ്റ് ഡ്രൈവിനെത്തി; ബൈക്കുമായി മുങ്ങി !!

theif fled with bike after test drive

ടെസ്റ്റ് ഡ്രൈവിനെത്തി ബൈക്ക് തട്ടിയെടുത്ത് വാഹന ഡീലർമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ഈ മോഷ്ടാവ്. മുംബൈയിലാണ് സംഭവം.

ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ എന്ന് സ്വയം പരിചയപ്പെടുത്തി ഷോറൂമിലെ വിലകൂടിയ ബൈക്കുമായി കടന്നിരിക്കുകയാണ് യുവാവ്. രാജു എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. ബൈക്ക് ഓടിച്ചുനോക്കാനെത്തിയ യുവാവിനൊപ്പം കമ്പനിയിലെ ഒരു മെക്കാനിക്കിനെയും വിട്ടു.

നിശ്ചിത കിലോമീറ്റർ കഴിഞ്ഞപ്പോൾ തിരികെപ്പോകാം എന്ന് പറഞ്ഞ് മെക്കാനിക്കിനെ തള്ളി താഴെയിട്ട് ബൈക്കുമായി കടന്നുകളയുകയായിരുന്നു മോഷ്ടാവ്. രാജുവിനായി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.

എന്നാൽ സംഭവം വാഹന ഡീലർമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇനി എന്ത് വിശ്വസിച്ച് തങ്ങൾ വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവിനായി നിൽകും എന്നാണ് ഇവർ ചോദിക്കുന്നത്.

theif fled with bike after test drive

NO COMMENTS