അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിക്ക് നേരെ ആക്രമണം; 29മരണം

Afghanistan

അഫ്ഗാനിസ്ഥാന്‍ ഹെറാത്തിലെ ഷിയാ പള്ളിയ്ക്ക് നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ 29പേര്‍ കൊല്ലപ്പെട്ടു. 63പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇറാന്‍ അതിര്‍ത്തി പ്രദേശമാണിത്. ആക്രമണത്തിന് രണ്ട് പേരാണ് നേതൃത്വം നല്‍കിയത്. ഇവരില്‍ ഒരാള്‍ ചാവേറായിരുന്നു. രണ്ട് പേരും ആക്രമണത്തില്‍ മരിച്ചതായാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Afghanistan

NO COMMENTS